ജനിതക വൈകല്യത്തെ തുടർന്നുണ്ടാകുന്ന സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവ രോഗം പിടിപ്പെട്ട കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനായി കൈകോർത്ത് ലോകമെമ്പാടുമുള്ള നന്മയുള്ള മലയാളി മനസ്സുകൾ.സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെയാണ് മുഹമ്മദിനായുള്ള ഫണ്ട് സമാഹരണം വിജയത്തിലായത്. മരുന്നിന് ആവശ്യമായ 18 കോടിയോളം രൂപ വെറും 7 ദിവസം കൊണ്ടാണ് സമാഹരിച്ചത് .ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നാണ് മുഹമ്മദിന് വേണ്ടത്. 18 കോടി രൂപയാണ് ഇതിന് വില. മുഹമ്മദിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മലയാളികൾ ക്യാമ്പയിനുമായി രംഗത്തിറങ്ങുകയായിരുന്നു.ഇനി ആരും ഇതിനു വേണ്ടി ഈ അക്കൗണ്ടിൽ കാശ് അയക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്..
മുഹമ്മദിന് മരുന്നിനായി നന്മമനസ്സുകളുടെ 18 കോടി





0 Comments