കൊച്ചി: പിതാവിനെ കാണാനാവാതെ അബ്ദുന്നാസർ മഅദനി നെടുന്പാശ്ശേരി വഴി ബെംഗളൂരുവിലേക്ക് മടങ്ങി. രോഗബാധിതനായ പിതാവ് അബ്ദുസമദിനെ കാണുന്നതിനായി അൻവാർശ്ശേരിയിലേക്ക് പോകുന്നതിനാണ് മഅദനി ജൂൺ 26-ന് സുപ്രീംകോടതി അനുമതിയോടെ കേരളത്തിലേക്കുവന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യങ്ങൾ കൂടിയതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ള പിതാവിനെ കൊല്ലത്തുനിന്നു കൊണ്ടുവന്ന് കാണാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ശസ്ത്രക്രിയകൾ മഅദനിക്ക് നിർദേശിച്ചിട്ടുണ്ട്. രണ്ടുതവണ പക്ഷാഘാതം വന്നിട്ടുള്ളതിനാൽ അതിന്റെ ചികിത്സകളും ആവശ്യമാണ്. തിങ്കളാഴ്ച മഅദനിയുടെ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ അഭിഭാഷകൻ അറിയിക്കും. സുരക്ഷാച്ചെലവിലേക്ക് എട്ടുലക്ഷത്തോളം രൂപ മുൻകൂറായി കെട്ടിവെച്ചാണ് മഅദനി പുറപ്പെട്ടത്. ഏഴുവരെയായിരുന്നു അനുവദിച്ച സമയം.
മഅദനിക്ക് കേരളത്തിൽ ചികിത്സലഭ്യമാക്കുന്നതിനും മറ്റുമായി സംസ്ഥാനസർക്കാരും കർണാടകസർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കോൺഗ്രസ് നേതൃത്വവും ഇടപെടണമെന്നാണ് പി.ഡി.പി.യുടെ ആവശ്യം. വെള്ളിയാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ മഅദനിയെ കാണാനെത്തി. കെ.ടി. ജലീൽ എം.എൽ.എ.യും ആശുപത്രിയിലെത്തിയിരുന്നു.
വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ശസ്ത്രക്രിയകൾ മഅദനിക്ക് നിർദേശിച്ചിട്ടുണ്ട്. രണ്ടുതവണ പക്ഷാഘാതം വന്നിട്ടുള്ളതിനാൽ അതിന്റെ ചികിത്സകളും ആവശ്യമാണ്.





0 Comments