/uploads/news/news_വൈദ്യുതി_ചാർജ്_വീണ്ടും_വർധിപ്പിക്കുന്നു_1694259118_2892.png
KERALA

വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടാൻ സാധ്യത. അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനാണ് തീരുമാനം. പുതിയ നിരക്കുകൾ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. നാലുവർഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിരുന്നത്. റഗുലേറ്ററി കമ്മിഷൻ മേയ് 23 ന് തെളിവെടുപ്പ് പൂർത്തിയാക്കി. ജൂണിൽ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വർദ്ധനക്ക് കളമൊരുങ്ങുന്നത്.

കമ്മിഷൻ നേരത്തെ ചോദിച്ച വിശദാംശങ്ങൾ വൈദ്യുതി ബോർഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമർപ്പിക്കും.  അതിന് തൊട്ട് പിന്നാലെ തന്നെ തീരുമാനവും വരും, ജീവനക്കാരുടെ പെൻഷൻ ബാധ്യത ഉപയോക്തക്കളിൽ നിന്ന് ഈടാക്കരുതെന്ന കർശന വ്യവസ്ഥ കോടതി നൽകിയിട്ടുണ്ട്. ഇതിൽ യൂണിറ്റിന് 17 പൈസവരെ കുറയാം.  പക്ഷെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയതിൻറെ ബാധ്യത കൂടി തീർക്കാൻ തീരുമാനിച്ചാൽ ആ മെച്ചവും  ബില്ലിലുണ്ടാകില്ല . റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കുന്നതിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും.
 

കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും.

0 Comments

Leave a comment