/uploads/news/news_സര്‍ക്കാര്‍_വാഹനങ്ങളിലെ_എൽ.ഇ.ഡി_ഫ്‌ളാഷ്_..._1684056715_7775.jpg
KERALA

സര്‍ക്കാര്‍ വാഹനങ്ങളിലെ എൽ.ഇ.ഡി ഫ്‌ളാഷ് ലൈറ്റ്: നടപടി വേണമെന്ന് ഹൈക്കോടതി


തിരുവനന്തപുരം: നിയമവിരുദ്ധമായി എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. വാഹനം വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ലൈറ്റുകൾക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തിൽ സ്ഥാപിക്കാൻ പാടുള്ളതല്ല.

 മന്ത്രിമാരുടെ വാഹനങ്ങൾ അടക്കമുള്ള സർക്കാർ വാഹനങ്ങൾ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെ നടപടിവേണമെന്നാണ് ഹൈക്കോടതി നിർദേശം.

പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽനിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക.

 മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ വാഹനങ്ങൾ എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ മോട്ടോർവാഹന നിയമപ്രകാരം ഒരു വാഹനത്തിലും ഇത്തരം ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിക്കാനാവില്ല. സർക്കാർ വാഹനങ്ങൾക്ക് പുറമെ സ്വകാര്യവാഹന ഉടമകൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടി വേണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

മുൻപ് ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലാണ് മന്ത്രിമാർ സഞ്ചരിച്ചിരുന്നത്. പിന്നീട് അത് വിഐപി സംസ്കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ വാഹനത്തിൽനിന്നടക്കം കേന്ദ്രസർക്കാർ ബീക്കൺ ലൈറ്റുകൾ നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളിൽ നിന്നടക്കം ബീക്കൺ ലൈറ്റുകൾ നീക്കി. പിന്നീടാണ് മന്ത്രിമാരുടെ വാഹനങ്ങളിലടക്കം എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് തുടങ്ങിയത്.

മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ വാഹനങ്ങൾ എൽ.ഇ.ഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

0 Comments

Leave a comment