<p>കൊല്ലം: സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനായ കുട്ടിയോട് ദേഷ്യപ്പെട്ടു സംസാരിച്ച് കൊല്ലം എം.എൽ.എയും നടനുമായ മുകേഷ്. കൂട്ടുകാരൻ നമ്പർ നൽകിയതനുസരിച്ച് ഒറ്റപ്പാലത്ത് നിന്നും സഹായം ചോദിച്ച് വിളിച്ച കുട്ടിയോടാണ് എം.എൽ.എ ദേഷ്യപ്പെട്ട് സംസാരിച്ചത്. പാലക്കാട് നിന്നും കൊല്ലം എം.എൽ.എയായ തന്നെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്നും പാലക്കാട്ടെ എം.എൽ.എയെ അല്ലെ വിളിക്കേണ്ടതെന്നും മുകേഷ് കുട്ടിയോട് ചോദിക്കുന്നു. താൻ പത്താം ക്ളാസിലാണ് പഠിക്കുന്നതെന്നും ഒരു സഹായം ചോദിച്ച് വിളിച്ചതാണെന്ന് പറഞ്ഞിട്ടും കുട്ടിയോട് മുകേഷ് ദേഷ്യപ്പെട്ടു സംസാരിക്കുകയായിരുന്നു. സ്വന്തം എം.എൽ.എ മരിച്ചു പോയതു പോലെയാണല്ലോ എന്നെ വിളിക്കുന്നതെന്നും പിള്ളേര് കളിയാണല്ലോ എന്നും പറയുന്നുണ്ട്. സ്വന്തം എം.എൽ.എ ആരെന്നറിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന നിന്നെ മുന്നിലുണ്ടായിരുന്നെങ്കിൽ ചൂരൽ കൊണ്ട് അടിച്ചേനെ എന്നാണ് മുകേഷ് പറഞ്ഞത്. പ്രധാനപ്പെട്ട മീറ്റിംഗിൽ ഇരിക്കുമ്പോൾ ആറ് തവണ കുട്ടി വിളിച്ചതാണ് മുകേഷ് ദേഷ്യപ്പെടാൻ ഇടയായത്. മുകേഷിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.</p>
സഹായം ചോദിച്ചു വിളിച്ച പത്താം ക്ലാസ്സുകാരനോട് ദേഷ്യപ്പെട്ടു മുകേഷ് എം എൽ എ....





0 Comments