കഴക്കൂട്ടം: അണ്ടൂർക്കോണത്തെ വയോജനങ്ങൾക്കും ഇനി അയൽക്കൂട്ടം കൂടാം. അണ്ടൂർക്കോണം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 60 വയസിന് മുകളിലുള്ള വയോജനങ്ങൾക്കായി പ്രത്യേക അയൽക്കൂട്ടം രൂപീകരിച്ചു. പാച്ചിറ പകൽ വീട്ടിലെ 15 വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടം രൂപീകരിച്ചത്. ഇവർക്ക് പേപ്പർ പേന നിർമ്മാണം, കുട നിർമാണം തുടങ്ങിയവയിൽ പരിശീലനം നൽകുകയും സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് വരുമാന മാർഗ്ഗം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുമെന്ന് കുടുംബശ്രീ ചെയർപേഴ്സൺ ബീന പറഞ്ഞു.
അണ്ടൂര്‍ക്കോണത്ത് വയോജനങ്ങള്‍ക്കായി അയല്‍ക്കൂട്ടം





0 Comments