കണിയാപുരം: അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രകടനവും ധർണ്ണയും നടത്തി. പഞ്ചായത്തിന്റെ പരിധിയിലുള്ള വാർഡുകളിൽ ഉപഭോക്താക്കളിൽ നിന്നും പണം വാങ്ങി പ്ലാസ്റ്റിക്ക് ശേഖരിച്ച ശേഷം പഞ്ചായത്ത് കാന്റീൻ, അംഗനവാടി, കൃഷിഭവൻ, എന്നിവയുൾപ്പെടുന്ന ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട് പകർച്ചവ്യാധി ഉണ്ടാക്കുന്നതിനെതിരെയും, നിരവധി അഴിമതികൾ ആരോപിച്ചുമായിരുന്നു ധർണ്ണ.
യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് ഫാറൂഖിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കോൺഗ്രസ്സ് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കൃഷ്ണൻ കരിച്ചാറ, കൃഷ്ണൻ കുട്ടി, മുൻ വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, മുൻ പഞ്ചായത്ത് അംഗങ്ങൾ, നിലവിലെ കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫാറൂഖ്, പൊടിമോൻ അഷ്റഫ്, അഡ്വ: മുനീർ, വെട്ടുറോഡ് സലാം, കുന്നിനകം അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് കാന്റീൻ, അംഗനവാടി, കൃഷിഭവൻ, എന്നിവയുൾപ്പെടുന്ന ഓഫീസ് കോമ്പൗണ്ടിൽ മാലിന്യം കൂട്ടിയിട്ട് പകർച്ചവ്യാധി ഉണ്ടാക്കുന്നതിന്റെ തിരെ യുഗം, നിരവധി അഴിമതികൾ ആരോപിച്ചുമായിരുന്നു ധർണ്ണ. '





0 Comments