അണ്ടൂർക്കോണം: അണ്ടൂർക്കോണം പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിമുഖത കാട്ടുന്നു എന്നാരോപിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. സുരക്ഷിത കേരളം പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും വാർഡു തല ജാഗ്രതാ സമിതി രൂപീകരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിന് എതിരെയുമാണ് സമരമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ധർണ്ണയിൽ ലോക്ക് ഡൗൺ നിയമങ്ങളും സാമൂഹ്യ അകലവും പാലിച്ചു. രാവിലെ 10 മണിക്ക് സി.പി.എം ലോക്കൽ കമ്മിറ്റി നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജലീൽ ഉദ്ഘാടനം ചെയ്തു. കണിയാപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. സി.പി.ഐ.എം മംഗലപുരം ഏരിയാ കമ്മിറ്റി അംഗം കെ.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഏര്യാ കമ്മിറ്റി അംഗം വി.വിജയകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ, കെ.സോമൻ, മുകുന്ദൻ, രാജേന്ദ്ര കുമാർ, സാബു നവാസ്, റഫീക്ക് തുടങ്ങിയവവർ സംസാരിച്ചു.
അണ്ടൂർക്കോണം പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ പ്രതിഷേധ ധർണ്ണ





0 Comments