/uploads/news/430-IMG_20190416_175310.jpg
Local

അഭിപ്രായ സർവ്വെകൾ നാടിന്റെയും വോട്ടർമാരുടെയും അഭിപ്രായമല്ല. മുഖ്യമന്ത്രി


കഴക്കൂട്ടം: അഭിപ്രായ സർവ്വെകൾ നാടിന്റെയും നാട്ടുകാരുടെയും വോട്ടർമാരുടെയും അഭിപ്രായമല്ലെന്നും പണം കൊടുത്ത് ഉണ്ടാക്കിയെടുക്കുന്ന പ്രചരണ തന്ത്രങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ പ്രചണാർത്ഥം കഴക്കൂട്ടത്ത് നടന്ന ബഹുജന സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ഇത് സി.ദിവാകരൻ ജയിക്കുന്ന മണ്ഡലമായി ഇപ്പോൾ തന്നെ മാറിക്കഴിഞ്ഞു. പണക്കൊഴുപ്പിന്റെ സ്വാധീനത്താൽ സൃഷ്ടിക്കുന്ന അഭിപ്രായ സർവെ ഫലങ്ങൾ കൊണ്ട് ജനവികാരത്തെ അട്ടിമറിക്കാൻ കഴിയുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി മാറുന്നതിൽ കോൺഗ്രസുകാർക്ക് ഒരു മനപ്രയാസവുമില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ, എ.ഐ.സി.സി നേതാക്കൾ, സംസ്ഥാന കോൺഗ്രസിന്റ അദ്ധ്യക്ഷൻമാർ, കേന്ദ്രമന്ത്രിമാർ ഇവരിൽ പലരും ഇപ്പോൾ ബി.ജെ.പിയുടെ നേതാക്കളാണ്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരത്തിൽ വന്നിട്ടുണ്ട്. ത്രിപുരയിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവും എം.എൽ.എമാരും സംസ്ഥാന നേതാക്കളും ഒന്നിച്ചു ബി.ജെ.പിയാവുന്നതാണ് കണ്ടത്. കോൺഗ്രസ് എം.എൽ.എമാരുടെ സഹായത്തോടെയാണ് ഗോവയിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നത്. ബി.ജെ.പി ഒന്നുമല്ലായിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ എം.എൽ.എ മാരും മുഖ്യമന്ത്രിയടക്കമാണ് ബി.ജെ.പിയിലേക്കു പോയി സർക്കാർ ഉണ്ടാക്കിയത്. ഗുജറാത്തിൽ 8 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയായി മാറിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ സ്ഥാനാർത്ഥിക്കു വേണ്ടി തെരഞ്ഞെടുപ്പു വേദിയിൽ സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിക്കാൻ പോയി. കേരളത്തിൽ ഒരുനേതാവ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസുകാർക്ക് പരസ്യപ്പെടുത്തേണ്ടവസ്ഥ തന്നെ വനത് പരിഹാസമല്ലേയെന്ന് പിണറായി ചോദിച്ചു. രാജ്യത്ത് ബി.ജെ.പിയ്ക്കെതിരായി ഒരു പൊതുവികാരം ശക്തിപ്പെട്ടു നിൽക്കുന്നു. അവരെ പരാജയപ്പെടുത്താൻ രാജ്യം ഒന്നിച്ചു നിൽക്കുന്നു. വർഗീയതയ്ക്കെതിരെ ശബ്ദിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്ന് രാജ്യം ഒറ്റെക്കെട്ടായി അംഗികരിക്കുന്നുണ്ട്. കേരളത്തിൽ ബി.ജെ.പി ശക്തമല്ലെന്നിരിക്കെ രാഹുൽ ഗാന്ധി കേരളത്തിൽ വന്നു ഇടതിനെതിരെ മത്സരിക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ എന്ത് സന്ദേശമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ, മേയർ വി.കെ പ്രശാന്ത്, സി.പി. ഐ അസി. സെക്രട്ടറി പ്രകാശ് ബാബു, എസ്. മനോഹരൻ, എസ്.എസ്.ബിജു, വി.ജയപ്രകാശ്, കാട്ടായികോണം അരവിന്ദൻ, ആറ്റിപ്രസദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായ സർവ്വെകൾ നാടിന്റെയും വോട്ടർമാരുടെയും അഭിപ്രായമല്ല. മുഖ്യമന്ത്രി

0 Comments

Leave a comment