കണിയാപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം കണിയാപുരം സബ് ജില്ലാ സമ്മേളനവും ഐ.ടി പരിശീലനവും കണിയാപുരം ഗവ.യു.പി സ്കൂളിൽ നടന്നു. പ്രസിഡന്റ് സിദ്ദീഖ് പെരിഞ്ചേരിയുടെ അധ്യക്ഷതയിൽ നാസിറുദ്ദീൻ കരിച്ചാറ ഉദ്ഘാടനം ചെയ്തു. അനീസ് കരുവാരക്കുണ്ട് പരിശീലനത്തിന് നേതൃത്വം നൽകി. മുജീബ് ശ്രീകാര്യം, ഹമീദ് സൈനിക് സ്ക്കൂള്, സറീന പിരപ്പൻകോട്, ജസീറ കരിച്ചാറ, ജുമാന അയിരൂപ്പാറ, സജീന ആലംകോട് സംസാരിച്ചു. മുഹമ്മദ് ത്വയ്യിബ് റഹ്മാനി കുയ്തേരി സ്വാഗതവും ശഹര്‍ബാൻ.എസ് പള്ളിപ്പുറം നന്ദിയും പറഞ്ഞു.
അറബി അധ്യാപക സംഗമവും ഐ.ടി പരിശീനവും





0 Comments