https://kazhakuttom.net/images/news/news.jpg
Local

അൾട്രാ സൗണ്ട് സ്കാനിംഗ് ലാബിൽ ശുചിമുറി ഇല്ലാത്തതിനെതിരെ   മനുഷ്യാവകാശ കമ്മീഷൻ


തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയരാകുന്ന രോഗികൾക്ക് ലാബിൽ ശുചിമുറി സ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മൂന്നോ നാലോ ലിറ്റർ വെള്ളം കുടിച്ച് മൂത്ര സഞ്ചി നിറഞ്ഞ ശേഷം മാത്രമാണ് രോഗികളെ സ്കാനിംഗിന് വിധേയരാക്കുന്നത്. സ്കാനിംഗ് കഴിയുമ്പോൾ അത്യാവശ്യമായി മൂത്രം ഒഴിക്കേണ്ടി വരും. ലാബിൽ മൂത്രപ്പുര ഇല്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ലാബിൽ ജീവനകാർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരയുണ്ട്. അത് രോഗികൾക്ക് നൽകാറില്ല. മെഡിക്കൽ കോളേജ് വികസനത്തിന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നിട്ടും അടിയന്തരാവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയുണ്ട്. സ്ത്രീകളാണ് സ്കാനിംഗിന് കൂടുതലായി എത്തുന്നത്. സ്കാനിംഗ് കഴിയുമ്പോൾ സ്ത്രീകൾ വല്ലാതെ ബുദ്ധിമുട്ടുന്നതായി ആശുപത്രി വികസന സമിതി അംഗം കൂടിയായ പൊതു പ്രവർത്തകൻ പി.കെ. രാജു പരാതിയിൽ പറഞ്ഞു.

അൾട്രാ സൗണ്ട് സ്കാനിംഗ് ലാബിൽ ശുചിമുറി ഇല്ലാത്തതിനെതിരെ   മനുഷ്യാവകാശ കമ്മീഷൻ

0 Comments

Leave a comment