https://kazhakuttom.net/images/news/news.jpg
Local

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സമവായം ഉണ്ടാക്കുന്നതില്‍ പരാജയമെന്ന് മുല്ലപ്പള്ളി


തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമവായ തീരുമാനം എടുക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. തികഞ്ഞ അവധാനതയോടെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടത്. എല്ലാവരെയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാവണം.കോവിഡിന്റെ പശ്ചാത്തലത്തിൽ അരോഗ്യകാര്യങ്ങളിൽ ധൃതി പിടിച്ച തീരുമാനം പാടില്ല. മതമേലധ്യക്ഷൻമാർ, അരോഗ്യ വിദഗ്ദ്ധർ, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ചർച്ച ചെയ്ത് സമവായം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളിൽ നിതാന്ത ജാഗ്രതയാണ് സർക്കാർ കാട്ടേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സമവായം ഉണ്ടാക്കുന്നതില്‍ പരാജയമെന്ന് മുല്ലപ്പള്ളി

0 Comments

Leave a comment