ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയ്ക്ക് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പദവി ലഭിച്ചു. സംസ്ഥാനത്ത് ഈ അംഗീകാരത്തിലെത്തുന്ന മൂന്നാമത്തെ മുനിസിപ്പാലിറ്റിയാണ് ആറ്റിങ്ങൽ. നഗരസഭ നടത്തിവരുന്ന കാര്യക്ഷമതയാർന്ന ജനസേവനത്തെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി 2008 മുതലുള്ള എല്ലാ രേഖകളും ഫയലുകളും നഗരസഭയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള റെക്കോർഡ് റൂമിൽ പ്രത്യേക സംവിധാനത്തിലൂടെ സജ്ജീകരിച്ചു കഴിഞ്ഞു. 2008 ന് ശേഷമുള്ള ഏത് രേഖയും മൂന്ന് മിനിട്ടിനുള്ളിൽ ലഭിക്കത്തക്ക സംവിധാനത്തിലാണ് റെക്കോർഡുകൾ സൂക്ഷിച്ചിരിക്കുന്നത്. ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്തിന്റെ ഭാഗമായി ഫ്രണ്ട് ആഫീസ്, ജനസേവന കേന്ദ്രം, വിവിധ സെക്ഷനുകൾ എന്നിവയുടെ സൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പെട്ടെന്ന് ആവശ്യങ്ങൾ നിറവേറ്റി നൽകുന്നതിനുള്ള ക്രമീകരണങ്ങളും താമസിയാതെ ഓഫീസിൽ വരുത്തുമെന്ന് പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. കൂടാതെ തുടർ വർഷങ്ങളിലും ഈ പദവി നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്വമായിരിക്കും നഗരസഭ ഏറ്റെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങൽ നഗരസഭക്കു ഐ.എസ്.ഒ അംഗീകാരം





0 Comments