/uploads/news/2024-IMG_20210625_151853.jpg
Local

ആർ.സി.സിയിൽ ലിഫ്റ്റ് തകർന്നു വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം


മെഡി. കോളേജ്: ആർ.സി.സിയിൽ ലിഫ്റ്റ് തകർന്നു വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് സർക്കാർ 20 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൊല്ലം, പത്തനാപുരം സ്വദേശിനി നദീറ (22) ആണ് കഴിഞ്ഞ മെയ് 15ന് ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയപ്പോൾ ലിഫ്റ്റ് തകർന്ന് വീണത്. അപകടത്തെ തുടർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോളജി ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ജൂൺ 17ന് പുലർച്ചെ നദീറ മരണമടയുകയായിരുന്നു. നദീറയുടെ കുടുംബത്തിന് ആർ.സി.സി നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മിഷൻ അംഗമായ ഷാഹിദാ കമാൽ ആവശ്യപ്പെട്ടിരുന്നു. അപായ സൂചനാ അറിയിപ്പില്ലാതെ അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് നദീറ വീണത്. ജീവനക്കാരുടെ നിരുത്തരവാദപരമായ സംഭവത്തെ തുടർന്ന് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

ആർ.സി.സിയിൽ ലിഫ്റ്റ് തകർന്നു വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം

0 Comments

Leave a comment