https://kazhakuttom.net/images/news/news.jpg
Local

ആൾക്കൂട്ട ആക്രമണം - നിയമ വ്യവസ്ഥകൾ കർശനമാക്കണമെന്ന് മുജാഹിദ് പ്രതിനിധി സമ്മേളനം


കഴക്കൂട്ടം: ജാതിയുടെയും, മതത്തിന്റെയും പേരിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങളും, കൊലപാതകങ്ങളും വർദ്ധിച്ച് വരുന്നത് ആശങ്കാജനകമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് നിയമപാലകരുടെയും, ഭരണകൂടത്തിന്റെയും സംരക്ഷണം ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഈ രീതിയിലുള്ള ആക്രമണങ്ങൾക്കെതിരെ കടുത്ത നിയമ നടപടി കൊണ്ടു വരാൻ മനുഷ്യാവകാശ പ്രവർത്തകർ മുന്നിട്ടിറങ്ങണം. കേരളത്തിലെ യൂണിവേഴ്സിറ്റി പരീക്ഷകളും, നിയമന പരീക്ഷകളും സംശയത്തിന്റെ നിഴലിൽ കൊണ്ടുവരാൻ സാഹചര്യമൊരുക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. 'ഉദാത്ത ആദർശം, ഉത്തമ സമൂഹം' എന്ന പ്രമേയത്തിൽ പാലാംകോണം മുജാഹിദ് സെന്ററിൽ  സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി മുജീബ് മദനി ഒട്ടുമ്മൽ ഉദ്‌ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സമിതിയംഗം നസീർ മുള്ളിക്കാട് അധ്യക്ഷനായി. വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് നൂറുദ്ധീൻ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഷാക്കിർ പരുത്തിക്കുഴി സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഹാറൂൺ വള്ളക്കടവ് സ്വാഗതവും വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മാഹീൻകുട്ടി നന്ദിയും പറഞ്ഞു.

ആൾക്കൂട്ട ആക്രമണം - നിയമ വ്യവസ്ഥകൾ കർശനമാക്കണമെന്ന് മുജാഹിദ് പ്രതിനിധി സമ്മേളനം

0 Comments

Leave a comment