/uploads/news/971-IMG-20190918-WA0048.jpg
Local

ഇടവിളാകം യു.പി.എസിൽ കോഴി കുഞ്ഞുങ്ങളും തീറ്റയും വിതരണം ചെയ്തു


കഴക്കൂട്ടം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ക്കൂൾ പൗൾട്രി കബ്ബിന്റെ ഉത്ഘാടനം ഇടവിളാകം യു.പി.എസിൽ നടന്നു. ചടങ്ങിൽ അൻമ്പതു കുട്ടികൾക്കു കോഴിക്കുഞ്ഞുങ്ങളും തീറ്റയും വിതരണം ചെയ്തു. പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ സിന്ധു.സി.പി, വെറ്ററിനറി ഡോക്ടർ സജിന സുലൈമാൻ, ഹെഡ്മിസ്ട്രസ് എൽ.രേണുക എന്നിവർ പങ്കെടുത്തു. പക്ഷി മൃഗാദികളോട് കുട്ടികൾക്ക് അനുകമ്പയും സ്നേഹവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ഇടവിളാകം യു.പി.എസിൽ കോഴി കുഞ്ഞുങ്ങളും തീറ്റയും വിതരണം ചെയ്തു

0 Comments

Leave a comment