കഴക്കൂട്ടം: സ്ത്രീകളുടെയും കുട്ടികളുടെയും പോഷണക്കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെ പോഷൺ അഭിയാൻ (നാഷണൽ നൂട്രിഷൻ മിഷൻ)ന്റെ ഭാഗമായി സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് വഴി നടത്തുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം നടത്തുന്ന സഞ്ചരിക്കുന്ന ഒരു കാരവാൻ പ്രചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി പോത്തൻകോട് ഐ.സി.ഡി.എസിന്റെ പരിധിയിലെ കഠിനംകുളം പഞ്ചായത്തിൽ പുത്തൻതോപ്പ് സെന്റ്. ഇഗ്നേഷ്യസ് പാരിഷ് ചർച്ച് ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് നടത്തുന്ന കാരവാൻ പ്രദർശന ഉത്ഘാടനം ഡപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിക്കും.
സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രചരണാർത്ഥം സഞ്ചരിക്കുന്ന കാരവാൻ പ്രദർശനോത്ഘാടനം ഇന്ന് കഠിനംകുളത്ത്





0 Comments