/uploads/news/736-IMG-20190717-WA0056.jpg
Local

ഇടവിളാകം യു.പി സ്ക്കൂളിൽ ഹൈടെക്കിനു വേണ്ടി ഗ്രാമ പഞ്ചായത്തിന്റെ കൈത്താങ്ങ്


കഴക്കൂട്ടം: ഇടവിളാകം യു.പി സ്ക്കൂൾ ഹൈടെക്ക് സ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി പണി കഴിപ്പിച്ച ക്ലാസ്സ് മുറികളുടെ ഉത്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവ്വഹിച്ചു. എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നിന്നും ഇടവിളാകം യു.പി സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഈ സാഹചര്യത്തിലാണ് താല്ക്കാലികമായ കുട്ടികൾക്ക് പഠിക്കാനായി ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ ചിലവിട്ടു കെട്ടിടം നിർമ്മിച്ചത്. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, വാർഡ് മെമ്പർ സിന്ധു.സി.പി, ഹെഡ്മിസ്ട്രസ് എൽ.രേണുക, പള്ളിപ്പുറം ജയകുമാർ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം, സന്തോഷ്, ഷാജി എന്നിവർ പങ്കെടുത്തു. ഐ.എസ്.ഒ അംഗീകാരം നേടിയ യു.പി സ്കൂളാണ് ഇടവിളാകം.

ഇടവിളാകം യു.പി സ്ക്കൂളിൽ ഹൈടെക്കിനു വേണ്ടി ഗ്രാമ പഞ്ചായത്തിന്റെ കൈത്താങ്ങ്

0 Comments

Leave a comment