/uploads/news/1195-IMG-20191129-WA0085.jpg
Local

ഇന്ത്യയുടെ മതേതരത്വവും ഐക്യവും തകർക്കരുത്: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ


കഴക്കൂട്ടം: ലോക ജനതയുടെ മുന്നിൽ ഇന്ത്യ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച ഇഷ്ക്ക് റസൂൽ സംഗമം ആവശ്യപ്പെട്ടു. കണിയാപുരം പരിയാരത്തിൽകര ജുമാ മസ്ജിദ് അങ്കണത്തിലാണ്, തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ഇഷ്ക്ക് റസൂൽ സംഗമം സംഘടിപ്പിച്ചത്. പ്രവാചക ജീവിതം മാതൃകയാക്കാനും ഡിസംബർ 10 ന് കൊല്ലം പീരങ്കി മൈതാനത്ത് ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അർഷദ് ഖാസിമി കല്ലമ്പലം അധ്യക്ഷത വഹിച്ച സമ്മേളനം ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് ഹസൻ ബസരി മൗലവി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ആൽഫ അബ്ദുൽ ഖാദർ ഹാജി, ഇലവു പാലം ഷംസുദ്ദീൻ മന്നാനി, അർഷദ് മന്നാനി മുണ്ടൻ ചിറ, പാച്ചല്ലൂർ ഇസ്മാഈൽ മൗലവി, എം.യു.അബ്ദുസ്സലാം മൗലവി, ഹാരിസ് റഷാദി, അഹ്മദ് മന്നാനി, ജാസിം വെയ്ലൂർ, നൗഷാദ് ബാഖവി മൺവിള തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യയുടെ മതേതരത്വവും ഐക്യവും തകർക്കരുത്: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

0 Comments

Leave a comment