കഴക്കൂട്ടം: തോന്നയ്ക്കൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇൻഫോസിസ് സ്ഥാപനത്തിന്റെ ചാരിറ്റി കൂട്ടായ്മ ചിരാഗ് സ്കോളർഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് വേങ്ങോട് മധു വിതരണോത്ഘാടനം നിർവ്വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്നതുമായ 35 യൂ പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾക്കു പുറമേ 2500 രൂപ വീതമാണ് സ്കോളർഷിപ്പ് നൽകിയത്. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, പഞ്ചായത്ത് അംഗം എം.എസ്.ഉദയ കുമാരി, ഹെഡ്മിസ്ട്രസ് റസിയ ബീവി, പി.ടി.എ പ്രസിഡന്റ് സജ്ജയൻ, വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ, സ്റ്റാഫ് സെക്രട്ടറി ദിവ്യ, ഷഫീഖ് എന്നിവർ സംസാരിച്ചു.
ഇൻഫോസിസ് ചിരാഗ് സ്കോളർഷിപ് വിതരണം ചെയ്തു





0 Comments