കഴക്കൂട്ടം: കാട്ടായിക്കോണം വാഴവിളയിൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബികോം ടാക്സ് ആൻഡ് പ്രൊസീജിയർ, ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ നാല് ബാച്ചുകളിലായി നൂറ്റി ഇരുപതിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മൂന്ന് ക്ലാസ് മുറികളാണ് നിലവിൽ ഇപ്പോൾ ഉത്ഘാടനം ചെയ്ത കെട്ടിടത്തിൽ ഉള്ളത്. ഒന്നാം നിലയുടെ പ്രവർത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചു കഴിഞ്ഞു. ഒന്നാം നിലയിൽ ടോയ്ലറ്റ് ബ്ലോക്ക്, ലാബ്, തുടങ്ങിയവയും സജ്ജീകരിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അമ്പതു ലക്ഷം രൂപ കൂടി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നതോടു കൂടി 46.5 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവാക്കുന്നത്. തൃശൂർ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധു ശശി ചടങ്ങിൽ അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. കെ.വിജയ കുമാരി, ഉതിയറമൂല എൽ.പി.എസ് ഹെഡ്മിസ്ട്രസ് കെ.ഇന്ദിര, അധ്യാപക പ്രതിനിധി ഡോ. ഷാബു.ബി.രാജ്, സംഘാടക സമിതി കൺവീനർ ജെ.ഉണ്ണികൃഷ്ണൻ നായർ, പി.ടി.എ പ്രസിഡൻറ് എം.കൃഷ്ണൻ കുട്ടി, കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാട്ടായിക്കോണം രമേശൻ, മുൻ പ്രസിഡൻറ് കാട്ടായിക്കോണം അരവിന്ദൻ എന്നിവർ പങ്കെടുത്തു.
വാഴവിള യു.ഐ.ടി പുതിയ മന്ദിരം ഉത്‌ഘാടനം ചെയ്‌തു





0 Comments