/uploads/news/news_ഉത്രാടം_തിരുനാളിന്റെ_ബെൻസ്_കാർ_ഇനി_എം.എ...._1649056788_6827.jpg
Local

ഉത്രാടം തിരുനാളിന്റെ ബെൻസ് കാർ ഇനി എം.എ.യൂസഫലിക്ക് സ്വന്തം


തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് സ്വന്തം. പട്ടം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡസ് ബെൻസ് 180 കാറാണ് മാർത്താണ്ഡവർമയും യൂസഫലിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അടയാളമായി എം.എ.യൂസഫലിയുടെ കൈകളിലേക്ക് എത്തുന്നത്.


1950-കളിൽ 12000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാറിന്റെ നമ്പർ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസായിരുന്നു. 38-ാം വയസ്സിൽ തുടങ്ങി സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകൾ അദ്ദേഹം സഞ്ചരിച്ചെന്നാണ് കണക്ക്.


അതിൽ 23 ലക്ഷം മൈലുകളും ഈ കാറിലായിരുന്നു. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെൻസ് കമ്പനി നൽകിയ മെഡലുകളും കാറിനുമുന്നിൽ പതിച്ചിട്ടുണ്ട്. ബെൻസിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും അക്കാലത്ത് അദ്ദേഹത്തെ സമീപിച്ചിരുന്നു. ന്യൂജെൻ കാറുകളെ പിന്നിലാക്കി റെക്കോഡ് ദൂരം സഞ്ചരിച്ച ബെൻസിനെ അഭിമാനചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനിയും ശ്രമിച്ചു.


തിരിച്ചെടുക്കാമെന്നും, പകരമായി രണ്ട് പുതിയ കാറുകൾ നൽകാമെന്നും പറഞ്ഞ് വെസ്റ്റ് ജർമ്മനി ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നതർ രാജാവിനെ സമീപിച്ചിരുന്നു. എന്നാൽ വാച്ച് മുതൽ 1936-ൽ വാങ്ങിയ റോളി ഫ്ളക്സ് ക്യാമറയും, കാറും ഉൾപ്പെടെ പുരാതനമായവയെല്ലാം സൂക്ഷിച്ചിരുന്ന മാർത്താണ്ഡവർമ കാറിനെ കൈവിടാൻ ഒരുക്കമായിരുന്നില്ല.


എം.എ. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദർശിച്ച വേളയിലായിരുന്നു അദ്ദേഹത്തെ മാർത്താണ്ഡവർമ കൊട്ടാരത്തിലേക്ക് ക്ഷണിച്ചത്. 2012-ൽ യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള ആഗ്രഹം അദ്ദേഹം നേരിട്ടറിയിക്കുകയായിരുന്നു. സരസ്വതി വിദ്യാലയത്തിന്റെ ചെയർമാൻ ജി.രാജ്മോഹൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യമറിയിച്ചത്.


കാർ ഏറെക്കാലമായി മാർത്താണ്ഡവർമയുടെ മകൻ പത്മനാഭവർമയുടെയും ശ്രീഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹംപോലെ വൈകാതെ കാർ യൂസഫലിക്ക് സമ്മാനിക്കാനാണ് രാജകുടുംബത്തിന്റെ തീരുമാനം.

1950-കളിൽ 12000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാറിന്റെ നമ്പർ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസായിരുന്നു.

0 Comments

Leave a comment