https://kazhakuttom.net/images/news/news.jpg
Local

എം.പി വീരേന്ദ്രകുമാർ ആഗോള ഭീമന്മാർക്കെതിരെ ശബ്ദമുയർത്തിയ നേതാവ്


മംഗലപുരം: സാമ്രാജ്യത്വ ശക്തികളുടെ ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ശബ്ദിച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് ജനതാ ദൾ (എസ്) മുൻ ജില്ലാ പ്രസിഡൻ്റ് മംഗലപുരം ഷാഫി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. എം.പി വീരേന്ദ്ര കുമാറിൻ്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്ത് മുഴുവൻ മേഖലകളിലും വിദേശ കടന്നു കയറ്റം ഉണ്ടാകുമെന്ന് വർഷങ്ങൾക്കു മുൻപ് തന്നെ ഗാട്ടും കാണാച്ചരടും എന്ന പുസ്തകത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് പത്ര മാധ്യമ രംഗത്ത് പോലും വിദേശ കടന്നു കയറ്റം ഉണ്ടായി. സംസ്ഥാന മന്ത്രിയായിരുന്നപ്പോൾ വനങ്ങളിലെ ഒരു മരം പോലും വെട്ടരുതെന്നു ഉത്തരവിട്ട രാജ്യത്തിലെ തന്നെ ഒരേയൊരു വനം വകുപ്പ് മന്ത്രിയായിരുന്നു വീരേന്ദ്രകുമാറെന്ന് മംഗലപുരം ഷാഫി അഭിപ്രായപ്പെട്ടു.

എം.പി വീരേന്ദ്രകുമാർ ആഗോള ഭീമന്മാർക്കെതിരെ ശബ്ദമുയർത്തിയ നേതാവ്

0 Comments

Leave a comment