/uploads/news/news_ഓടയം_ദാറുസ്സലാം_മദ്രസ്സയിൽ_സർഗസംഗമം_നടന്..._1672814811_3000.jpg
Local

ഓടയം ദാറുസ്സലാം മദ്രസ്സയിൽ സർഗസംഗമം നടന്നു


വർക്കല: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ വർക്കല ഓടയത്ത് പ്രവർത്തിക്കുന്ന ദാറുസ്സലാം മദ്രസയിൽ വിദ്യാർത്ഥികളുടെ 'സർഗസംഗമം' നടത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം സംഗമം ഉദ്ഘാടനം ചെയ്തു. മദ്രസ്സ കൺവീനർ സലിം കുട്ടി ഓടയം അധ്യക്ഷനായി. പാലാംകോണം സലഫി മസ്ജിദ് ഇമാം അൽഅമീൻ മൂന്നാറ്റുമുക്ക് മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹിൽ സലഫി, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ ജമീൽ പാലാംകോണം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ പെരുമാതുറ എന്നിവർ സംസാരിച്ചു. വിസ്ഡം ഓടയം യൂണിറ്റ് സെക്രട്ടറി മധുനൂർ സ്വാഗതവും, കലാം ഓടയം നന്ദിയും പറഞ്ഞു.
        
രണ്ട് വേദികളിലായി കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലയിലെ മദ്രസ്സാതല മത്സരങ്ങൾ കഴിഞ്ഞാൽ ഉടൻ തന്നെ കോംപ്ലക്സ് തലത്തിലും ജില്ലാ തലത്തിലും സർഗസംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മദ്രസ്സ കൺവീനർ സഫീർ കുളമുട്ടം അറിയിച്ചു.

ജില്ലയിലെ മദ്രസ്സാതല മത്സരങ്ങൾ കഴിഞ്ഞാൽ ഉടൻ തന്നെ കോംപ്ലക്സ് തലത്തിലും ജില്ലാ തലത്തിലും സർഗസംഗമങ്ങൾ സംഘടിപ്പിക്കും

0 Comments

Leave a comment