കല്ലമ്പലം: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പള്ളിക്കൽ പഞ്ചായത്തിലെ ഏഴ് വിദ്യാലയങ്ങളും പങ്കാളികളാകും. പള്ളിക്കൽ കൃഷി ഭവന്റെ മേൽനോട്ടത്തിൽ വിദ്യാലയങ്ങളിലെ പച്ചക്കറി തോട്ടങ്ങളിൽ കാർഷിക ക്ലബുകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടപ്പിലാക്കും. സ്കൂളുകളിലേക്കാവശ്യമായ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം പകൽകുറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.ജോയി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗോപകുമാർ അപദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹസീന, എൻ.അബുത്താലിബ്, പ്രസന്നാ ദേവരാജൻ, പള്ളിക്കൽ നസീർ, സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പൽ ഷാജി, പ്രഥമാദ്ധ്യാപിക സുജാത തുടങ്ങിയവർ സംസാരിച്ചു.കൃഷി ഓഫീസർ ഡി.സ്മിത പദ്ധതി വിശദീകരണം നടത്തി.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പള്ളിക്കൽ പഞ്ചായത്തിലെ ഏഴ് വിദ്യാലയങ്ങളും പങ്കാളികളാകും





0 Comments