കക്കയം: കക്കയം ജനറേറ്റിംഗ് സ്റ്റേഷന്റെ തൊട്ടു മുകളിൽ ഉരുൾ പൊട്ടൽ ഉണ്ടായി. ഇതു മൂലം സ്റ്റേഷനിൽ മണ്ണും വെള്ളവും കയറി സ്റ്റേഷൻ അടച്ചിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അരീക്കോടു നിന്ന് വടക്കോട്ട് വൈദ്യുതി കൊണ്ടു പോകുന്ന നിലമ്പൂർ അരീക്കോട് 220 കെ.വി ലൈൻ ചാലിയാർ പുഴയിൽ വെള്ളം കയറി ക്ലിയറൻസ് കുറഞ്ഞതിനാൽ ഓഫ് ചെയ്യേണ്ടതായും വന്നു. ഈ സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളിൽ വൈദ്യുതി ബന്ധം ഇല്ലാത്ത സ്ഥിതിയിലാണ്. അരീക്കോട് ലൈൻ ചാർജ് ചെയ്യാനുള്ള സാദ്ധ്യതകൾ ഊർജ്ജിതമായി പരിശോധിച്ചു വരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കക്കയം ജനറേറ്റിംഗ് സ്റ്റേഷന്റെ തൊട്ടു മുകളിൽ ഉരുൾ പൊട്ടൽ





0 Comments