കണിയാപുരം: കണിയാപുരത്ത് കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചു വരുന്ന നൂറുൽ ഹുദാ ഖുർആൻ അക്കാഡമി പ്രദേശത്ത് നിന്നും ഹജ്ജിന് പോകുന്നവർക്കായി സംഘടിപ്പിച്ച ദുആ മജ്ലിസ് കല്ലമ്പലം അർഷദ് അൽ ഹാദി ഖാസിമി ഉത്ഘാടനം ചെയ്തു.
അനസ് കണിയാപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ അക്കാദമി ജനറൽ സെക്രറട്ടറി പൂന്തുറ ഖലീലുള്ള മൗലവി അൽ ഹാദി സ്വാഗതം പറയുകയും പള്ളിപ്പുറം പരിയാരത്ത്കര ചീഫ് ഇമാം അബ്ദുൽ ലത്തീഫ് ബാഖവി ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് അർഷദ് ഖാസിമിയുടെ സുദീർഘമായ പ്രഭാഷണത്തിനും ദുആക്കും ശേഷം ഹാജിമാരെ യാത്രയാക്കി.
കണിയാപുരം നൂറുൽ ഹുദാ ഖുർആൻ അക്കാഡമി ഹാജിമാർക്ക് യാത്രയയപ്പ് നൽകി





0 Comments