കണിയാപുരം: കണിയാപുരത്ത് പൈപ്പ് വെള്ളം നിലച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞു. ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയാണ് പ്രദേശ വാസികൾക്ക് പൈപ്പ് വെള്ളം എത്തിക്കുന്നത്. ഇതുവരെയും യാതൊരു പരിഹാരം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കൂടാതെ കണിയാപുരം മാർക്കറ്റിലുള്ള കച്ചവടക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വെള്ളമില്ലാത്തത് കാരണം മാർക്കറ്റിലെ മൽസ്യക്കച്ചവടക്കാർക്ക് വില്പന കഴിഞ്ഞാൽ ഇരിക്കുന്ന സ്ഥലം വൃത്തിയാക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതരോട് പരാതി പറഞ്ഞപ്പോൾ സി.ആർ.പി ക്യാമ്പിനടുത്തു പൈപ്പിന്റെ പണി നടക്കുകയാണ് എന്നാണ് പറഞ്ഞത്. എന്നാൽ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ ഇന്നു എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചപ്പോഴും റോഡ് പണിയുമായി ബന്ധപ്പെട്ടു സി.ആർ.പിയിൽ പൈപ്പ് പൊട്ടിയതിന്റെ പണി നടക്കുകയാണ് എന്നാണ് പറഞ്ഞത്. പ്രദേശത്തെ പൈപ്പ് ലൈനിൽ വെള്ളം ഇല്ലാത്തതും സി.ആർ.പിയിൽ പൈപ്പ് പൊട്ടുന്നതും സ്ഥിരം സംഭവമാണെന്നും വെള്ളം നിലച്ചാൽ ദിവസങ്ങളോളം പുനഃസ്ഥാപിക്കാത്ത സ്ഥിതിയാണെന്നും നാട്ടുകാർ ആരോപിച്ചു.
കണിയാപുരത്ത് പൈപ്പ് വെള്ളം നിലച്ചിട്ട് മൂന്നു ദിവസം. ജനങ്ങൾ ദുരിതത്തിൽ





0 Comments