/uploads/news/230-IMG_20190121_224113.jpg
Local

കരിമണൽ ഖനനം നിർത്താൻ തയ്യാറാകാത്തതിനു പിന്നിൽ വൻ അഴിമതി. സി.ആർ. നീലകണ്ഠൻ


തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യ മേഖലക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രക്ഷോഭം നടത്തിയ, വിമാനത്താവളങ്ങളും ഹൈവേകളും സ്വകാര്യവൽക്കരിക്കുന്ന ഇടതുപക്ഷം, ആലപ്പാട് ജീവിതം സംരക്ഷിക്കാൻ പോരാടുന്ന ജനതയെ സ്വകാര്യ മേഖലയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് കാപട്യമാണെന്ന് ആ ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഖനനം നിർത്താൻ തയ്യാറാകാത്തതിനു പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പട് നടക്കുന്ന സമരത്തിനു പിന്തുണയുമായി ആം ആദ്മി പാർട്ടിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സി.ആർ. നീലകണ്ഠൻ. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത് .● ആലപ്പാട് നടക്കുന്ന ഖനനം അടിയന്തരമായി നിർത്തിവക്കുക,● പതിറ്റാണ്ടുകളായി തങ്ങൾ ജീവിക്കുന്ന ഭൂമി കടലെടുത്തു പോകുന്നതിനെതിരെ, അവിടുത്തെ ജനങ്ങൾ നടത്തുന്ന സമരത്തെ പരാജയപ്പെടുത്താനും അപഹസിക്കാനും ഭരണകർത്താക്കൾ നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക,● ഇത്രയും കാലം നടന്ന ഖനനത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ആം ആദ്മി പാർട്ടി മാർച്ച് നടത്തിയത്. യോഗത്തിൽ ഗ്ലേവിയസ് അദ്ധ്യക്ഷത വഹിച്ചു. ഷക്കീർ അലി, വിനോദ് , സി.ജെ. വർഗീസ്, അലിം കൈരളി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

കരിമണൽ ഖനനം നിർത്താൻ തയ്യാറാകാത്തതിനു പിന്നിൽ വൻ അഴിമതി. സി.ആർ. നീലകണ്ഠൻ

0 Comments

Leave a comment