കഴക്കൂട്ടം: പള്ളിപ്പുറത്ത് ദേശീയപാതയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്നു പേർക്ക് ഗുരുതര പരിക്ക്. കണിയാപുരം കെ.എസ്.ഇ.ബിയിലെ ലൈൻമാനും കുന്നിനകം സ്വദേശിയുമായ ഷാജഹാൻ (52), ബന്ധുവായ നിയാസ്, എറണാകുളം സ്വദേശിയായ യുവാവ് എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറരയോടെ പള്ളിപ്പുറത്ത് നിന്നു പോത്തൻകോട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് അപകടം. ഷാജഹാന്റെയും നിയാസിന്റെയും കാലുകൾ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. എറണാകുളം സ്വദേശിയായ മറ്റൊരു യുവാവിന്റെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. കഴക്കൂട്ടം അൽസാജ് ഹോട്ടലിലെ ജീവനകാരനാണ് പരിക്കേറ്റ നിയാസ്.
പള്ളിപ്പുറത്ത് ദേശീയപാതയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്ക്.





0 Comments