/uploads/news/2629-IMG-20220107-WA0039.jpg
Local

കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.


മുട്ടം: തുടങ്ങനാട് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. തുടങ്ങനാട്, വിച്ചാട്ട് കവലയിലെ ഓട്ടോ ഡ്രൈവർ ജോബി തീക്കുഴിവേലിക്കാണ് റോഡിൽ നിന്നും പതിനൊന്നായിരത്തി അഞ്ഞൂറ് രൂപ കളഞ്ഞു കിട്ടിയത്. റോഡിൽ നിന്നും പണം കിട്ടിയ ഉടൻ തന്നെ വിവരം ജോബി വിവിധ വാട്സ്അപ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു. ഇരുപത് മിനിറ്റിനുള്ളിൽ തന്നെ പണം നഷ്ടപ്പെട്ട തുടങ്ങനാട് സ്വദേശി കൈനിക്കുന്നേൽ കുര്യാച്ചൻ പണം അന്വേഷിച്ചു വരുകയായിരുന്നു. ഉടൻ തന്നെ ജോബി അവിടുത്തെ നാട്ടുകാരെ സാക്ഷിയാക്കി പണം കുര്യാച്ചന് തിരികെ നൽകുകയും ചെയ്തു. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ജോബി തീക്കുഴിവേലിൽ.

കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

0 Comments

Leave a comment