https://kazhakuttom.net/images/news/news.jpg
Local

കഴക്കൂട്ടം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ


കഴക്കൂട്ടം: കോവിഡിൻ്റെ മറവിൽ കറണ്ട് ചാർജ് വർധിപ്പിച്ചു സാധാരണക്കാരെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു. കഴക്കൂട്ടം മുൻ എം.എൽ.എ അഡ്വ. എം.എ.വാഹിദ് ധർണ ഉദ്ഘാടനം ചെയ്തു. ഡിസിസി ഇ ഭാരവാഹികളായ എം എസ് അനിൽ, ആർ.പുരുഷോത്തമൻ നായർ, ജോൺ വിനീഷ്യസ്, അഡ്വക്കേറ്റ് സുബൈർ കുഞ്ഞ്, ബ്ലോക്ക് പ്രസിഡൻറ് അണ്ടൂർക്കോണം സനൽ കുമാർ തുടങ്ങി ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ ധർണ്ണയിൽ പങ്കെടുത്തു.

കഴക്കൂട്ടം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ

0 Comments

Leave a comment