കഴക്കൂട്ടം: സ്വാതി നഗറിലെ സ്വകാര്യ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കഴക്കൂട്ടം സബ് ആർ.ടി.ഒയുടെ ഡ്രൈവിംഗ് ടെസ്റ്റ് കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപത്തെ സർക്കാർ ഭൂമിയിലേക്ക് മാറ്റി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപത്തയുള്ള സർക്കാരിന്റെ കീഴിലുള്ള 28 സെന്റ് ഭൂമി ജില്ലാ കളക്ടർ 2013-ൽ മോട്ടോർ വാഹന വകുപ്പിന് വിട്ടുകൊടുത്തിരുന്നു. സ്ഥലം അനുവദിച്ചു ആറ് വർഷം പിന്നിട്ടും സ്വകാര്യ വസ്തുവിലും മറ്റും ടെസ്റ്റ് നടത്തുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ടെസ്റ്റിന് എത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ റോഡുകളിൽ മാർഗ്ഗതടസമുണ്ടാക്കുന്നതിനാൽ സ്വകാര്യ സ്ഥലത്തെ ടെസ്റ്റിനെതിരെ സമീപവാസികളും റസിഡന്റ്സും പ്രതിഷേധമുയർത്തിയിരുന്നു.മാത്രമല്ല തറവാടകയെ ചൊല്ലി ഉദ്യോഗതലത്തിലും തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് കഴിഞ്ഞ് വെള്ളിയാഴ്ച സ്വകാര്യ സ്ഥലത്ത് ടെസ്റ്റ് നടന്നില്ല. തുടർന്ന് ട്രാൻസ്ഫോർട്ട് കമ്മീഷണർ ഇടപ്പെട്ടു ടെസ്റ്റ് സ്ഥലം സർക്കാർ ഭൂമിയിലാക്കിയത്.
കഴക്കൂട്ടം സ്വാതി നഗറിലെ ഡ്രൈവിംഗ് ടെസ്റ്റ് സർക്കാർ ഭൂമിയിലേക്ക് മാറ്റി





0 Comments