കഴക്കൂട്ടം: കഴക്കൂട്ടത്ത് ടെക്നോപാർക്കും പരിസരത്തും വൻ ഗതാഗതക്കുരുക്ക്. ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം വിജയ ബാങ്ക് വരെയുള്ള നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലവുമായി ബന്ധപ്പെട്ട് ബൈപ്പാസിലെ ഗതാഗതം നിയന്ത്രിച്ച് വഴിമാറ്റി വിടുന്നതിന്റെ ട്രയൽ റണ്ണിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. ഗതാഗതക്കുരുക്കിൽപെട്ട് രോഗികളുമായും അല്ലാതെയും കടന്നു പോകുന്ന ആംബുലൻസിനു വരെ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ആംബുലൻസിനെ പണി നടക്കുന്ന റോഡിൽ കൂടി കടത്തി വിട്ടിരുന്നെങ്കിൽ ഈ ബുദ്ധിമുട്ട് ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു. അധികൃതർ യാതൊരു ഉത്തരവാദിത്വവും കാണിക്കുന്നില്ല. ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു.
കഴക്കൂട്ടത്ത് ടെക്നോപാർക്കും പരിസരത്തും വൻ ഗതാഗതക്കുരുക്ക്





0 Comments