കഴക്കൂട്ടം: നാം ഉപയോഗിക്കുന്ന കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും ഒക്കെ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന ഓർമപ്പെടുത്തലുകൾ ആണ് ഓരോ വേനൽക്കാലവും. ഭൂഗർഭ ജലനിരപ്പ് കുറയുന്നത് തന്നെ വേനലിൻ്റെ ആക്കം കൂട്ടിയേക്കാം എന്ന് മുൻകാലങ്ങളിൽ പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനാൽ തന്നെ നിലവിൽ വേനലിനു മുമ്പ് ജലാശയങ്ങൾക്ക് ‘ജീവൻ’ പകരാൻ ഒരുങ്ങുകയാണ് കഴക്കൂട്ടം.കഴക്കൂട്ടം മണ്ഡലത്തിലെ 37 കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2024 - 25 സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്.
ശോചനീയാവസ്ഥയിലുള്ള ഈ കുളങ്ങൾ നവീകരിച്ച് മണ്ഡലത്തിലെ സ്വാഭാവിക ജലസ്രോതസുകൾ ഉപയോഗ ക്ഷമമാക്കി, മണ്ഡലത്തിലെ സ്വാഭാവിക ജലസമൃദ്ധി വീണ്ടെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഉടൻ തന്നെ ടെൻഡർ ചെയ്തു നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിൽ 2023-24 ബജറ്റിൽ അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ അനുവദിച്ച നഗരസഭ റോഡുകളുടെ നവീകരണം ഉടൻ തന്നെ ഭരണാനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കും.
നവീകരിക്കുന്ന കുളങ്ങളുടെ വിവരങ്ങൾ:
കരിയിൽ കുളം (25.60 ലക്ഷം), ഊറ്റുകുഴി കുളം (10.50ലക്ഷം), പെരുംകരിക്കിൻ ചിറ (53 ലക്ഷം), മടത്തുവിള കുളം (14.60 ലക്ഷം), കപാലീശ്വരം കുളം (9.20 ലക്ഷം), തൃപ്പാദപുരം കുളം (24 ലക്ഷം), വാഴപ്പണ കുളം (10.50 ലക്ഷം), അംബേദ്കർപുരം ചിറ (14.90 ലക്ഷം), കുറ്റിച്ചൽ കുളം (25.10 ലക്ഷം), എച്ചിലോട് ചിറ (14.63 ലക്ഷം), മഴവഞ്ചേരി കുളം (45-89 ലക്ഷം), മേനല്ലൂർ ക്ഷേത്രക്കുളം (26 ലക്ഷം), ആവുക്കുളം കുളം (18.90 ലക്ഷം), വലിയവിള കുളം (33.60 ലക്ഷം), ഇരിഞ്ഞല്ലിയൂർക്കോണം കുളം (55.30 ലക്ഷം), കട്ടച്ചൽ കുളം (35. 40 ലക്ഷം), ഉദിയറമൂല കുളം (24 ലക്ഷം), കുളക്കോട്ടുകോണം ചിറ (41.20 ലക്ഷം), കുറട്ടൂർ ചിറ (23.90 ലക്ഷം), കൊക്കോട്ടു ചിറ (34.20 ലക്ഷം), തൃജ്യോതിപുരം ചിറ (8.30 ലക്ഷം), മങ്ങാട്ടുകോണം പനയ്ക്കൽ ചിറ (35. 40 ലക്ഷം), മരുപ്പൻകോട് കുളം (42.10 ലക്ഷം), മലപ്പരിക്കോണം ചിറ (16 ലക്ഷം), വേലാംകോണം കുളം (67.65 ലക്ഷം), പുത്തൻകോട് വലിയ കുളം (41.66 ലക്ഷം), ദൂരിയൂർകോണം കുളം ( 8.41 ലക്ഷം), നടുക്കോൽ ചിറ (22.20 ലക്ഷം), ഇടയിലക്കോണം കുളം (42. 58 ലക്ഷം), പിറവഞ്ചേരി കുളം (47.33 ലക്ഷം), സൂര്യൻ കുളം (2.95 ലക്ഷം), പറക്കോട്ടു കോണം കുളം (40.84 ലക്ഷം), മുണ്ടനാട് കുളം (44.10 ലക്ഷം), കോട്ടുകോണം ചിറ (11.65 ലക്ഷം), അരശുംമൂട് കുളം (15 ലക്ഷം), നാരായണൻ കുളം (2.30 ലക്ഷം), വലിയ കുളം (3.11 ലക്ഷം) എന്നീ കുളങ്ങളാണ് മൈനർ ഇറിഗേഷൻ വകുപ്പ് മുഖേന നവീകരിക്കുന്നത് എന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അറിയിച്ചു.
കഴക്കൂട്ടം മണ്ഡലത്തിൽ 2023-24 ബജറ്റിൽ അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ അനുവദിച്ച നഗരസഭ റോഡുകളുടെ നവീകരണം ഉടൻ തന്നെ ഭരണാനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ





0 Comments