പോത്തൻകോട്: പോത്തൻകോട്,കുരുവിത്തറ, ഇടത്താട്, പുത്തൻവീട്, കല്ലുവിള, പ്രേംകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ജ്യോതിസ് (22) നെ ശനിയാഴ്ച (06/07/2019) വൈകുന്നേരം 3 മണി മുതൽ കാണ്മാനില്ല. സഹോദരൻ തേജസ് യൂബർ ഈറ്റ്സിൽ ജീവനക്കാരനാണ്. ഗോകുലം ചിട്ടി ഫണ്ട്സ് മണ്ണന്തല ബ്രാഞ്ചിൽ കളക്ഷൻ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് 2 മണിയോടു കൂടി ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്നും ഇറങ്ങിയ ജ്യോതിസിനെ പിന്നീട് കാണാതാവുകയായിരുന്നു. വെളുത്ത നിറം, മെലിഞ്ഞ ശരീരം 165 സെ.മീ. പൊക്കം. വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക. ഫോൺ:99610 60447, 94953 92179. പോത്തൻകോട് പോലീസ് സ്റ്റേഷൻ: 0471-2716100.
കാണ്മാനില്ല: ജ്യോതിസ് (22)





0 Comments