കഴക്കൂട്ടം: കായലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പാപ്പനകോട് സ്വദേശിനിയായ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടു കൂടി പെരുമാതുറ മുതലപ്പൊഴി പാലത്തിന് മുകളിൽ നിന്ന് കായലിലേക്ക് ചാടിയത്. ഈ സമയത്ത് അതു വഴി ബൈക്കിൽ വന്നയാൾ സംഭവം കാണുകയും അദ്ദേഹത്തിന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ സ്ഥലത്തേക്ക് ഓടിയെത്തുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. വിദ്യാർത്ഥിനി മുതുകിൽ ബാഗ് തൂക്കിയിരുന്നതിനാൽ എളുപ്പം വെള്ളത്തിൽ മുങ്ങി താഴാതിരുന്നതിനാലാണ് എളുപ്പം രക്ഷപ്പെടുത്താനായത്. അതേ സമയം പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേമം പൊലീസിൽ പരാതി നൽകിയിരുന്നു.
കായലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി





0 Comments