/uploads/news/1939-IMG-20201018-WA0052.jpg
Local

കാരുണ്യത്തിൻ്റെ സ്വർണ്ണ സ്പർശവുമായി ഗ്രീൻ ഹൗസ് കൂട്ടായ്മ


തിരുവനന്തപുരം: തിരുവനന്തപുരത്തെ സൈബർ കൂട്ടായ്മകളിൽ കാരുണ്യത്തിൻ്റെ വഴികളിൽ വീണ്ടും ഒരു അടയാളപ്പെടുത്തൽ നടത്തി തിരുവനന്തപുരം ഗ്രീൻ ഹൗസ് സൈബർ കമ്യൂണിറ്റി മാതൃകയാവുന്നു, തിരുവനന്തപുരം ഗ്രീൻ ഹൗസ് സൈബർ കൂട്ടായ്മ നിർദ്ദന യുവതികളുടെ വിവാഹത്തിന് സ്വർണ്ണ സ്പർശം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് പദ്ധതി പ്രകാരമുള്ള ആദ്യ സ്വർണ്ണ ആഭരണം പാറശാലയിലെ യുവതിക്ക് വേണ്ടി മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഹുസൈൻ, എസ്.റ്റി.യു ജില്ലാ ജന:സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, നൗഷാദ്.എസ്, ഷാഹുൽ, ഫസലുദ്ദീൻ കാണക്കോട്, പനച്ചമൂട് ഹസ്സൻ, എസ്.സെയ്യദ്, മൈതീൻ കണ്ണ്, അബൂബക്കർ കുഞ്ഞ്, സലിം, ഷാജി, ഉമ്മർ ഖാൻ, സൽമാൻ, റഫീക്ക്, അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു. റാഫി മാണിക്യ വിളാകം, ഷാൻ പാങ്ങോട്, നൗഷാദ് മാണിക്യ വിളാകം എന്നിവർ നേതൃത്വം നൽകുന്ന ഗ്രീൻ ഹൗസിൻ്റെ മുപ്പത്തി അഞ്ചാമത് ചാരിറ്റിയാണ് സ്വർണ്ണ സ്പർശം.

കാരുണ്യത്തിൻ്റെ സ്വർണ്ണ സ്പർശവുമായി ഗ്രീൻ ഹൗസ് കൂട്ടായ്മ

0 Comments

Leave a comment