https://kazhakuttom.net/images/news/news.jpg
Local

കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥയായി പ്രഞ്ജില്‍ പട്ടീല്‍


തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തിന് നിശ്ചയ ദാർഢ്യം കൂട്ടായതോടെ കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥയായി മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയായ പ്രഞ്ജിൽ പട്ടീൽ. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി പ്രഞ്ജിൽ പട്ടീൽ ചുമതലയേൽക്കും. കേരള കേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജിൽ. സബ് കലക്ടറും തിരുവനന്തപുരം ആർ.ഡി.ഒയുമായി തിങ്കളാഴ്ച ചുമതലയേൽക്കുന്ന പ്രഞ്ജിലിനെ ആർ.ഡി.ഒയുമായി ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി.എസ്.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും.

കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥയായി പ്രഞ്ജില്‍ പട്ടീല്‍

0 Comments

Leave a comment