/uploads/news/657-IMG-20190628-WA0052.jpg
Local

കുട്ടികൾക്കിടയിലെ ലഹരിയുടെ സ്വാധീനം വലിയ വെല്ലുവിളി - മന്ത്രി കടകംപള്ളി സുരേന്ദ്രൻ


കഴക്കൂട്ടം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആക്കുളം എം.ജി.എം സ്ക്കൂളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിടയിൽ ലഹരിയുടെ സ്വാധീനം വലിയ വെല്ലുവിളിയാണെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. തുടർന്ന് കുട്ടികളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എം.ജി.എം ഗ്രൂപ്പ് ഒഫ് സ്ക്കൂൾ ഡയറക്ടർ ആർ.സുനിൽകുമാർ, ഡയറക്ടർ പ്രൊഫ. മേജർ എസ്. വിജയ കുമാർ, പ്രിൻസിപ്പൽ കൃഷ്ണ.പി.നായർ, കെ.ജി വിഭാഗം കോ ഓർഡിനേറ്റർ ലിനു, പ്രൈമറി വിഭാഗം കോ ഓർഡിനേറ്റർ ശീതൾ, അദ്ധ്യാപകൻ ഷജീർ തുടങ്ങിയവർ സംസാരിച്ചു. എം.ജി.എം സെൻട്രൽ പബ്ലിക് സ്ക്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ തെരുവ് നാടകം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ആർ.ഐ സെൽ എസ്.പി എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കിടയിലെ ലഹരിയുടെ സ്വാധീനം വലിയ വെല്ലുവിളി - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

0 Comments

Leave a comment