തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസി പാർക്കിംഗ് സ്ഥലത്തെ ബസിനുള്ളിലാണ് ഈ മൃതദേഹം കണ്ടെത്തിയത്.അമ്പത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ ശരീരമാണ് കണ്ടെത്തിയത്.കേടായി കിടക്കുന്ന ബസുകൾ നന്നാക്കാൻ എത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസമെങ്കിലും മുൻപാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമികനിഗമനം.ഫോർട്ട് പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് പരിശോധനയും നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞില്ല.





0 Comments