കഴക്കൂട്ടം: സംസ്ഥാന സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതി പ്രകാരം പോത്തൻകോട് അയിരൂപ്പാറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാട്ടായിക്കോണം താന്നി വിളാകത്ത് വീട്ടിൽ സുദർശനന് വച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ബാങ്ക് ചെയർമാനും സഹകരണ റിക്രൂട്ട്മെന്റ് ചെയർമാനുമായ അഡ്വ. ഏ രാജഗോപാലൻ നായർ, സഹകരണ അസി. രജിസ്ട്രാർ, ഏ.ഷറീഫ്,ബാങ്ക് ഇൻസ്പെക്ടർ എ.ശങ്കർ, ഭരണ സമിതി അംഗം ഡി.രമേശൻ, ബാങ്ക് എം.ഡി. ഏ.വി.ഉഷാകുമാരി, കൗൺസിലർ സിന്ദു ശശി, കാട്ടായി കോണം അരവിന്ദൻ എന്നിവർ പങ്കെടുത്തു.
കെയർ ഹോം പദ്ധതി - വീടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു





0 Comments