https://kazhakuttom.net/images/news/news.jpg
Local

കൊട്ടിക്കലാശത്തിനിടയിലുണ്ടായ സംഘർഷത്തിലും തുടർന്നുണ്ടായ അടിപിടിയിലും മൂന്നു പേർക്ക് പരിക്ക്


കഴക്കൂട്ടം: കൊട്ടിക്കലാശത്തിനിടയിലുണ്ടായ സംഘർഷത്തിലും തുടർന്നുണ്ടായ അടിപിടിയിലും മൂന്നു പേർക്ക് പരിക്ക്. ഇന്നലെ വേങ്ങോട് നടന്ന കൊട്ടിക്കലാശത്തിനിടയിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകരായ കുടവൂർ സ്വദേശികളായ അനിൽ, അനീഷ്, അജയരാജ് എന്നിവർക്ക് പരിക്കേറ്റത്. വേങ്ങോട് കൊട്ടിക്കലാശം നടക്കുന്നതിനിടയിൽ എൽ.ഡി.എഫ് പ്രവർത്തകൻ യു.ഡി.എഫിന്റെ പ്രചരണ വാഹനത്തിൽ ചാടിക്കയറി. യു.ഡി.എഫ് പ്രവർത്തകനായ അജയരാജ് എൽ.ഡി.എഫ് പ്രവർത്തകനെ കൊടിക്കമ്പ് കൊണ്ട് തള്ളിയിടുകയും ചെയ്തു. തുടർന്നു കൊട്ടിക്കലാശം കഴിഞ്ഞ ശേഷം രാത്രി 8 മണിയോടു കൂടി എൽ.ഡി.എഫുകാർ മുട്ടുക്കോണത്തെ അജയരാജിന്റെ വീട്ടിലെത്തുകയും ചോദ്യം ചെയ്യുന്നതിനിടയിലുണ്ടായ അടിപിടിയിലുമാണ് മൂവർക്കും പരിക്കേറ്റത്.

കൊട്ടിക്കലാശത്തിനിടയിലുണ്ടായ സംഘർഷത്തിലും തുടർന്നുണ്ടായ അടിപിടിയിലും മൂന്നു പേർക്ക് പരിക്ക്

0 Comments

Leave a comment