/uploads/news/news_കെ-റെയിൽ_വിരുദ്ധ_പ്രതിഷേധത്തിനിടെ_സമരക്ക..._1650560833_4743.jpg
Local

കെ-റെയിൽ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം


കഴക്കൂട്ടം: ഇന്ന് രാവിലെ  കണിയാപുരത്തിന് സമീപം കരിച്ചാറയിൽ കെ-റെയിൽ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് റൂറൽ എസ്.പി അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും നിലത്തുവീണ സമരക്കാരനെയാണ് പോലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് ചവിട്ടിയത്.


പോലീസുകാരൻ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സമരക്കാർക്കെതിരെ പോലീസിന്റെ ബലപ്രയോഗമുണ്ടായതും പിന്നീട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്.


കോൺഗ്രസ് നേതാക്കൾ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.


ഷബീറിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ വീഴ്ചകളാണുണ്ടായത് എന്ന് റിപ്പോർട്ട് കിട്ടിയ ശേഷം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. രാവിലെ കരിച്ചാറയിൽ മുന്നറിയിപ്പ് ഇല്ലാതെയാണ് ഉദ്യോഗസ്ഥർ എത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയത്.

കരിച്ചാറയിൽ കെ-റെയിൽ കല്ലിടൽ നടന്ന സ്ഥലത്ത് പോലീസ് ജനങ്ങൾക്ക് നേരെ തിരിഞ്ഞ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ശക്തമായി പ്രതിഷേധിച്ചു. പോലീസ് നരനായാട്ട് അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും, കെ.റെയില്‍ വിരുദ്ധ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നുള്ള സര്‍ക്കാരിന്‍റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.

0 Comments

Leave a comment