കഴക്കൂട്ടം: സ്റ്റേ ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കണിയാപുരം എ.റ്റി.ഒയ്ക്ക് നിവേദനം സമർപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും പെരുമാതുറ വരെയുള്ള ബസിനാണ് സ്റ്റേ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകിയത്. കഠിനംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബി.ആർ.രാജുവാണ് നിവേദനം നൽകിയത്. തുമ്പ-വേളി-പെരുമാതുറ, തിരുവനന്തപുരം-കഴക്കൂട്ടം-കണിയാപുരം-പെരുമാതുറ സ്റ്റേ ബസ്സുകളിലെ ജീവനക്കാർക്ക് നിലവിൽ താമസ സൗകര്യം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇക്കാരണത്താൽ കഴിഞ്ഞ ആറ് മാസമായി ഈ റൂട്ടിൽ സ്റ്റേ ബസ് ഇല്ലാത്ത സാഹചര്യം ആയിരുന്നു. ഇത് പെരുമാതുറ, മാടൻവിള, ചേരമാൻ തുരുത്ത്, പുതുക്കുറിച്ചി, കഠിനംകുളം, മര്യനാട്, ചാന്നാങ്കര, വെട്ടുതുറ, പടിഞ്ഞാറ്റുമുക്ക്, എന്നീ പ്രദേശങ്ങളിലുള്ളവർക്ക് രാവിലെയുള്ള യാത്ര വളരെ ദുഷ്ക്കരമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഓഡിറ്റോറിയം ഉടമ പി.അനിൽ കുമാർ സ്റ്റേ ബസിലെ ജീവനക്കാർക്ക് താമസ സൗകര്യം ഏർപ്പാടാക്കി. ഈ സാഹചര്യത്തിലാണ് സ്റ്റേ ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കണിയാപുരം എ.റ്റി.ഒയ്ക്ക് നിവേദനം സമർപ്പിച്ചത്.
കെ.എസ്.ആർ.ടി.സി കണിയാപുരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം സമർപ്പിച്ചു





0 Comments