തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ രക്തത്തുള്ളികളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനൽച്ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.
വി. മുരളീധരൻ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണുള്ളത്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മോഷണശ്രമം ആണോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.
ഇന്ന് രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനൽച്ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.





0 Comments