കഴക്കൂട്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിയാപുരം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹാജി ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹാജി ഷറഫുദ്ദീനെ പ്രസിഡന്റായും, സജീർ ജനറൽ സെക്രട്ടറിയായും, എം.എ.ആർ.മുനീർ ട്രഷററായും തെരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിയാപുരം യൂണിറ്റ് സമ്മേളനം





0 Comments