തൃശൂർ: രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ.ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.കാൽമുട്ട് ശസ്ത്രക്രിയക്ക് 20000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ സ്ഥലം മാറ്റത്തെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന് മാസം മുൻപാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയിൽ തിരിച്ചെത്തിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി.





0 Comments