തിരുവനന്തപുരം: ചൂട് കനത്തതോടെ അടുത്തയാഴ്ച നടത്താനിരിക്കുന്ന എൽ.എൽ.ബി പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരുവിഭാഗം വിദ്യാർഥികൾ രംഗത്തെത്തി. കടുത്ത ചൂട് കാരണം പരീക്ഷക്ക് പഠിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർഥികൾ. കേരളാ യൂണിവേഴ്സിറ്റി മൂന്നാം തിയതി മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വിവിധ ജില്ലകളിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാഥികളിൽ പലരും ഹോസ്റ്റലുകളിൽ വെള്ളമില്ലാത്തതിന്റെ പേരിൽ നാട്ടിലേക്ക് പോയിരിക്കുകയാണ്. പരീക്ഷകൾക്ക് വേണ്ടി ട്യൂഷൻ സെന്ററുകളിൽ ഉൾപ്പെടെ ഇവർക്ക് പോകാൻ കഴിയാത്തത് ഇത്തവണത്തെ പരീക്ഷയിൽ വിജയത്തെ കാര്യമായി ബാധിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. സർക്കാർ ചൂടിനെക്കുറിച്ച് അതീവ ജാഗ്രതാ നിർദ്ദേശം നൽകുമ്പോഴും യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്നതായും ആക്ഷേപമുയരുന്നു. മൂന്ന് മണിക്കൂറോളം ഏഴുതേണ്ട പരീക്ഷയെ ചൂട് കാര്യമായി ബാധിക്കുമെന്ന ആശങ്ക വിദ്യാർഥികളിൽ ഉയരുന്നതായി, പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ പറയുന്നു. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട്, ചെങ്ങന്നൂർ, തൃശുർ, എറണകുളം ജില്ലകളിലുൾപ്പെടെയുള്ള നിരവധി വിദ്യാർഥികളാണ് കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിൽ ലോ കോളേജുകളിൽ നിയമ പഠനത്തിനെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായ ചൂട് കാരണം പഠനത്തെയും താമസിക്കുന്ന സ്ഥലത്ത് വെള്ളത്തിന്റെ പ്രശ്നവും പരീക്ഷയെ നേരിടുന്നത് വിദ്യാർഥികളിൽ പലരെയും ബുദ്ധിമുട്ടിക്കുന്നു. മൂന്നാംതിയതി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷമാറ്റുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു. അല്ലാത്ത പക്ഷം വിദ്യാർഥികളിലെറെയും പരാജയ ഭീതിയിലാണ്.
കൊടും ചൂട്. പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് എല്‍എല്‍ബി വിദ്യാര്‍ഥികള്‍





0 Comments