കഴക്കൂട്ടം: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാതായി. ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെയും അഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്. പുത്തൻതോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും വൈകിട്ട് അഞ്ചരയോടെ കാണാതായത്.
അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സജൻ ആന്റണി (34) യെയാണ് അഞ്ചുതെങ്ങിലെ കടൽ തീരത്ത് നിന്നും കാണാതായത്. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും മൂന്നുപേരെയും കണ്ടെത്താനായില്ല. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും.
പുത്തൻതോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും വൈകിട്ട് അഞ്ചരയോടെ കാണാതായത്.





0 Comments